കൊച്ചി: നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി, ജി.സി.ഡി.എയുടെയും കൊച്ചിൻ കോർപ്പറേഷന്റെയും സഹകരണത്തോടെ പനമ്പിള്ളി നഗറിൽ നിർമ്മിക്കുന്ന യുദ്ധസ്മാരകത്തിന് ഷിഹാബ് തങ്ങൾ റോഡിലെ ട്രാഫിക് ഐലൻഡിൽ ചേർന്ന യോഗത്തിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. വാർഡ് കൗൺസിലർ ലതിക, അഞ്ജന, ആന്റണി പൈനുതറ, എയർഫോഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മധുസൂദനൻ പിള്ള, വിംഗ് കമാൻഡർ ഗോപാലകൃഷ്ണൻ, നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എം.എൻ. അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു. യുദ്ധസ്മാരകം കാലതാസമമില്ലാതെ പൂർത്തിയാക്കുമെന്ന് ചന്ദ്രൻപിള്ള പറഞ്ഞു.