കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 18 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും വിധിച്ചു. പോത്താനിക്കാട് ആനത്തുഴി തോട്ടുംകരയിൽ അവരാച്ചനെ (67) ആണ് മൂവാറ്റുപുഴ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോത്താനിക്കാട് പൊലീസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ആർ.ജമുന ഹാജരായി.