പെരുമ്പാവൂർ: തൃപ്പൂണിത്തുറ അത്തച്ച മയത്തോടനുബന്ധിച്ചു നടന്ന കലാമത്സരങ്ങളിൽ സൂപ്പർ സീനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ പെരുമ്പാവൂർ എസ്. രാമചന്ദ്രൻ ഒന്നാം സ്ഥാനം നേടി. പതിനൊന്നാം തവണയാണ് അത്തച്ചമയാഘോഷ പ്രസംഗ മത്സരത്തിൽ രാമചന്ദ്രൻ ഒന്നാം സ്ഥാനം നേടുന്നത്. കേരള ബ്രാഹ്മണസഭ എറണാകുളം ജില്ല വൈസ് പ്രസിഡന്റ്, പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന രാമചന്ദ്രൻ കായംകുളം ഹോളി മേരി സെൻട്രൽ സ്കൂളിലെ കോ ഓർഡിനേറ്ററാണ്.