പെരുമ്പാവൂർ: 15-ാമത് 2024 ഗ്ലോബൽ ഫിലിം സൊസൈറ്റി നൽകുന്ന അടൂർ ഭവാനി, അടൂർ പങ്കജം എന്നിവരുടെ പേരിലുള്ള 'മനുഷ്യ സ്നേഹി "പുരസ്കാരം സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഡീക്കൺ ഡോ. ടോണി മേതലയ്ക്ക് സമ്മാനിച്ചു. ചലച്ചിത്ര താരം ചിന്നു ചന്ദിനി മെമന്റൊയും പ്രശംസാപത്രവും കൈമാറി. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു.