ആലുവ: ആലുവയിൽ ഡി.ഐ.ജിയുടെ വാഹനത്തിന് മാർഗതടസമുണ്ടാക്കിയ ബൈക്ക് യാത്രക്കാരെ പൊലീസ് തെരയുന്നു. ഇന്നലെ രാവിലെ ഒമ്പതോടെ ആലുവ ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച ഡി.ഐ.ജി എസ്. സതീഷ് ബിനോയുടെ വാഹനത്തിന് മുന്നിലൂടെ മൂവർസംഘം സഞ്ചരിച്ച ബൈക്കാണ് വഴിമുടക്കിയത്. പൊലീസ് നഗരത്തിലെ വിവിധ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്കിന്റെ നമ്പർ കണ്ടെത്തിയെങ്കിലും സഞ്ചരിച്ചവരെ കണ്ടെത്താനായിട്ടില്ല. നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു ഇവരുടെ ബൈക്കുയാത്ര. ബൈക്ക് ഉടമയ്ക്കും സഞ്ചരിച്ചവർക്കുമെതിരെ കേസെടുത്തു.