ഫോർട്ട് കൊച്ചി: ബോട്ട് കയറുന്നതിനിടെ കായലിലേക്ക് വീണ വിദ്യാർത്ഥിയെ ബോട്ട് ജീവനക്കാരൻ രക്ഷപ്പെടുത്തി. ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയിൽ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം. ഫോർട്ടുകൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലേക്ക് കയറുന്നതിനിടെയാണ് ഫോർട്ടുകൊച്ചി സ്വദേശിയായ പതിനാറുകാരൻ ബോട്ടിലേക്ക് ചാടി കടക്കാൻ ശ്രമിക്കവെ കയറിൽ തടഞ്ഞ് കായലിലേക്ക് വീഴുകയായിരുന്നു. ഏറെ ആഴമുള്ള മേഖലയാണിത്. ബോട്ടിലെ ജീവനക്കാരനായ ചിൻമയൻ ഉടനെ കായലിലേക്ക് ചാടുകയും വിദ്യാർത്ഥിയെ രക്ഷിക്കുകയുമായിരുന്നു.