കളമശേരി: തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ പേരിൽ കളമശേരി പ്രദേശങ്ങളിൽ വ്യാജ രസീതു ബുക്കുമായി പിരിവു നടത്തുന്നതിനെതിരെ കളമശേരി പൊലീസിൽ പരാതി നൽകി.
സംസ്ഥാന കൺവീനർ പി. വി. അൻവറിന്റെ കൈയൊപ്പോടുകൂടിയ ഔദ്യോഗിക കൂപ്പണും രസീത് ബുക്കും ജില്ലാ കമ്മിറ്റികൾക്കും വിതരണം ചെയ്തത് കൂടാതെ തൃശൂർ ജില്ലയിലെ രണ്ടു ജില്ലാ കമ്മിറ്റി മെമ്പർമാർ വ്യാജമായി രസീതുബുക്ക് പ്രിന്റ് ചെയ്‌ത് വിതരണംചെയ്തത് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുഹമ്മദ്,
കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം, സെക്രട്ടറി അബ്ദുൽ മജീദ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എച്ച്. സുബൈർ, ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.എം. അനി, കുഞ്ഞുമുഹമ്മദ് വട്ടേകുന്നം എന്നിവരാണ് പരാതി നൽകിയത്.