പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഹെഡ് ഓഫീസ് അങ്കണത്തിൽ' ഓണംവിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. പലവ്യഞ്ജന സാധനങ്ങൾ സബ്സിഡി നിരക്കിൽ റേഷൻകാർഡ് മുഖേന ഓണംവരെ ലഭ്യമാക്കുമെന്നും പഴം പച്ചക്കറി സ്റ്റാൾ സെപ്തംബർ 2ന് ആരംഭിക്കുമെന്നും സെക്രട്ടറി പി.ജെ. ഫ്രാൻസിസ് അറിയിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ, അഗസ്റ്റിൻ ജോസഫ്, ജസ്റ്റിൻ കവലക്കൽ, അഡ്വ. ശ്യാം കെ.പി, കെ.എം. മനോഹരൻ, പി.ഡി. സുരേഷ്, ടി.ആർ. ജോസഫ്, മഞ്ജുള രാജൻ എന്നിവർ സംസാരിച്ചു.