അങ്കമാലി: സി.എസ്.എ.യുടെ ആഭിമുഖ്യത്തിൽ 24-ാമത് എ.പി.കുര്യൻ അനുസ്മരണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 4.30ന് സി.എസ്.എ. ഹാളിൽ നടക്കുന്ന പരിപാടിയിൽ സി. എസ്. എ. പ്രസിഡന്റ് ഡോ.സി.കെ.ഈപ്പൻ അദ്ധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനം മുൻ നിയമസഭാ സ്പീക്കർ അഡ്വ.എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും.