കൊച്ചി: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും ഡിപ്പാർട്‌മെന്റ് ഒഫ് ഹെൽത്ത് റിസർച്ചും സംയുക്തമായി നടത്തുന്ന യംഗ് മെഡിക്കൽ ഫാക്കൽറ്റി പി.എച്ച്.ഡി പദ്ധതിയിൽ 50 ലക്ഷം രൂപ വീതമുള്ള ഗ്രാന്റ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് ലഭിച്ചു.
ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജി. രമ, ഗ്യാസ്‌ട്രോഎന്ററോളജി, ഹെപ്പറ്റോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ വൽസൻ, ഹെഡ് നെക്ക് സർജറി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മിമേനോൻ എന്നിവർക്കാണ് ഗവേഷണത്തിന് ഗ്രാന്റ് ലഭിച്ചത്.