അങ്കമാലി: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പാലിശേരിയിൽ സംഘടിപ്പിക്കുന്ന ഓണനിലാവ് 2025ന്റെ സമ്മാനകൂപ്പൺ പുറത്തിറക്കി. ജി.സി.ഡി.എ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ.കെ ഷിബു കെ.ആർ വിജയന് നൽകി കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി അനീഷ്, സുനു സുകുമാരൻ, അപർണ സുകുമാരൻ, മേരി ആന്റണി, കെ.കെ മുരളി എന്നിവർ സംസാരിച്ചു.