അങ്കമാലി: വി. ടി.ഭട്ടതിരിപ്പാട് ഗ്രന്ഥശാലയും ആലുവ താലൂക്ക് ലൈബ്രറി കൗൺസിലും ചേർന്ന് പ്രൊഫ. എം.കെ.സാനു അനുസ്മരണം കിടങ്ങൂർ വി.ടി. ട്രസ്റ്റ് നിലയത്തിൽ നടത്തും. വി.ടി. സ്മാരക ട്രസ്റ്റ് നാലിൽ നാളെ വൈകിട്ട് 5ന് വി.ടി. ട്രസ്റ്റ് ചെയർപേർസൺ പ്രൊഫ. എം. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കമ്മറ്റി അംഗം എം. ആർ.സുരേന്ദ്രൻ,​ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ.ഷാജി, വി.എൻ. വിശ്വംഭരൻ , കെ.എൻ.വിഷ്ണു എന്നിവർ പങ്കെടുക്കും.