1
ചെല്ലാനത്തെ കാത്തിരിപ്പ് കേന്ദ്രം ഫാ സാംസൺ ആഞ്ഞിലി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: തകർന്നുകിടന്നിരുന്ന തെക്കേചെല്ലാനത്തെ ബസ് കാത്തിരിപ്പുകേന്ദ്രം സെന്റ് ജോർജ് ഇടവക വികാരി ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിലിന്റെ നേതൃത്വത്തിൽ കെ.എൽ.സി.എ കൂട്ടായ്മ പുനർനിർമ്മിച്ചു. ആലപ്പുഴ - എറണാകുളം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ആശ്രയിച്ചിരുന്ന കാത്തിരിപ്പുകേന്ദ്രം ഏതാനും മാസങ്ങൾക്ക് മുമ്പാണ് തകർന്നുവീണത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിലും ഫെയ്‌വൽ സ്റ്റെഫനും ചേർന്ന് നിർവഹിച്ചു.