മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള അംഗ ലൈബ്രറികളിലെ ലൈബ്രേറിന്മാർക്കും വനിത വയോജന പുസ്തക വിതരണ കേന്ദ്രത്തിലെയും താലൂക്ക് റഫ്രൻസ് ലൈബ്രറിയിലെയും ലൈബ്രേറിയൻമാർക്കും 2200രൂപ വീതം ഓണം ഉത്സവബത്തയായി നൽകും. ഈ വർഷം 200രൂപ വർദ്ധിപ്പിച്ചാണ് നൽകുന്നത്. 30ന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഹാളിൽ ലൈബ്രേറിയൻമാർ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷ പരിപാടിയിൽ ഓണം ഉത്സവബത്തയുടെ ചെക്ക് വിതരണം ചെയ്യും. മൂവാറ്റുപുഴ താലൂക്കിൽ 68 ലൈബ്രേറിയൻമാർക്കാണ് ഓണം ഉത്സവബത്തയായി 2200രൂപ വീതം നൽകുന്നതെന്ന് താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ അറിയിച്ചു.