joy

മൂവാറ്റുപുഴ: മുടവൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സൊസൈറ്റി പ്രസിഡന്റ് കെ.പി. ജോയി ഉദ്ഘാടനം ചെയ്തു. ആശുപത്രി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സി. ജെസ്സി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജുബിൽ പി. മാത്യൂ, ഡോ. റ്റോമിലിൻ, ആശൂപത്രി ജനറൽ മാനേജർ പാട്രിക് എം. കല്ലട, നേഴ്സിംഗ് സൂപ്രണ്ട് സി. ലിമാ റോസ്, സൊസൈറ്റി വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ വിൽസൻ കെ. വി , റെജി കുര്യൻ, ശ്രീധരൻ കക്കാട്ടുപാറ, സജി വി.എ, തമ്പി ജോർജ്ജ് സൊസൈറ്റി സെക്രട്ടറി രഹ്ന വി. ഉതുപ്പ് എന്നിവർ സംസാരിച്ചു.