കൊച്ചി: വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന വല്ലാർപാടം കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ച് ഉദ്ഘാടനം ചെയ്യും. ധ്യാനഗുരു ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. വല്ലാർപാടം ബസിലിക്കയിൽ 31 വരെയാണ് കൺവെൻഷൻ.