cds

കോതമംഗലം: നെല്ലിക്കുഴിയിൽ കുടുംബശ്രീ - സി.ഡി.എസിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി. ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ചു. ശോഭ വിനയൻ, റഷീദ സലിം, അനു വിജയനാഥ്, മൃദുല ജനാർദ്ധനൻ, എൻ. ബി. ജമാൽ, ടി. എം. അബ്ദുൾ അസീസ്, സീന എൽദോസ്, ശോഭ രാധാകൃഷ്ണൻ, സിന്ധു പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.