ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കണയന്നൂർ - ചോറ്റാനിക്കര വനിതാസംഘം യൂണിയൻ സമിതി പൊതുയോഗം യൂണിയൻ സമിതി പ്രസിഡന്റ് ഭാമ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിദ്യാ സുധീഷ് അദ്ധ്യക്ഷയായി. ശാഖാ പ്രസിഡന്റ് സുധീർകുമാർ മുഖ്യപ്രഭാഷണവും ക്ഷേത്രം മേൽശാന്തി ധനൂപ് നാരായണൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി രാജേന്ദ്രൻ വട്ടേകാട്ട്, വി.ആർ. രാജൻ, ബാലൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ആർഷ ജിനിൽ (പ്രസിഡന്റ്), സുശീല സന്തോഷ് (വൈസ് പ്രസിഡന്റ്), ഗീതാ ഷണ്മുഖൻ (സെക്രട്ടറി), മീര രാജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.