കൊച്ചി: കാരണക്കോടം ശ്രീസിദ്ധിവിനായക് മന്ദിരത്തിൽ ഇന്ന് വിവിധ പരിപാടികളോടെ വിനായക ചതുർത്ഥി ആഘോഷിക്കും. രാവിലെ ഗണപതിഹോമം, ഉച്ചക്ക് 1.30ന് അന്നദാനം, വൈകിട്ട് ഭജന എന്നിവയ്ക്ക്ശേഷം വിഗ്രഹനിമജ്ജനഘാഷയാത്ര ആരംഭിക്കും. രാത്രി 8ന് കുത്താപ്പാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷം ക്ഷേത്രക്കുളത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യുമെന്ന് ട്രസ്റ്റി ടി.എസ്. സുരേഷ് അറിയിച്ചു.