skv

കൊച്ചി: സുകുമാർ അഴീക്കോടിന്റ കാലശേഷം മലയാളികൾ ചിരിക്കാൻ മറന്നുപോയെന്ന് പ്രൊഫ. എസ്.കെ. വസന്തൻ പറഞ്ഞു. സമസ്തകേരള സാഹിത്യ പരിഷത്തും മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴീക്കോടിനെപോലെ മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള എഴുത്തുകാരും പ്രഭാഷകരും ഇന്നില്ല. അഴീക്കോടിന്റെ നർമ്മബോധമാണ് മലയാളി സമൂഹത്തെ സർഗസമ്പന്നമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി.എസ് ജോയി അദ്ധ്യക്ഷനായി. എൻ.എം. പിയേഴ്‌സൺ, കെ.വി. അനന്തൻ, സിപ്പി പള്ളിപ്പുറം, കെ.എസ് ബാലസുബ്രഹ്മണ്യം, ഡി. മധു, പ്രൊഫ. സുസ്മിത പി.എസ്., ഡോ.കെ.എസ്. കൃഷ്ണകുമാർ സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത് എന്നിവർ സംസാരിച്ചു.