കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ കുമാരനാശാൻ കുടുംബയോഗം മട്ടലിൽ ക്ഷേത്രഹാളിൽ കൺവീനർ രാജൻ കുറ്റിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടി. ജിനി വിനു ദീപാർപ്പണവും സിന്ധു ജയേഷ് പ്രഭാഷണവും നടത്തി. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് പി.വി. സാംബശിവൻ, സെക്രട്ടറി പി.എം. വത്സരാജ്, ഇ.കെ. ഉദയകുമാർ, കെ.കെ. കലാധരൻ, വിനുകുമാർ, മണി ഉദയൻ എന്നിവർ സംസാരിച്ചു.