കൊച്ചി: മൂലമ്പിള്ളി വി. അഗസ്തിനോസിന്റെ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പതാക ആശിർവദിച്ചു. എല്ലാദിവസവും രാവിലെ 6.30ന് ദിവ്യബലി. 28ന് വൈകിട്ട് 5.30ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, തുടർന്ന് സ്നേഹവിരുന്ന്, മെഗാഷോ, 29ന് വൈകിട്ട് 5.30ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി രാത്രി 8ന് ഇലക്ട്രോസോണിക് മ്യൂസിക് ഫെസ്റ്റ്, 30ന് വൈകിട്ട് പ്രദക്ഷിണം, 31ന് പുലർച്ചെ 1മുതൽ ഉരുൾനേർച്ച, രാവിലെ 9.30ന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ സമൂഹദിവ്യബലി, തുടർന്ന് തിരുനാൾ പ്രദക്ഷിണം, വൈകിട്ട് 5.30ന് ഇടവക വൈദികരുടെ ദിവ്യബലി, രാത്രി 8ന് ഗാനമേള.