കുമ്പളങ്ങി: കുമ്പളങ്ങി സഹകരണബാങ്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സൗത്ത് ശാഖയിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, വൈസ് പ്രസിഡന്റ് പി.എ. സഗീർ, അംഗം ജോസി വേലിക്കകത്ത്, ബാങ്ക് വൈസ് പ്രസിഡന്റ് ഉഷാ പ്രദീപ്, സി.സി. ചന്ദ്രൻ, ഷാജി കുറുപ്പശേരി, കെ.വി. ആന്റണി, കെ.ജി. പൊന്നൻ, ജോസഫ് ലാലു, ജോണി പനമ്പുകാട്, റോജൻ വരേകാട്ട്, ജോസഫ്, ജോസഫ് ജയ്‌സൺ, ജ്യോതിപോൾ, ജോൺ അലോഷ്യസ്, ശാഖാ മാനേജർ എൻ.ടി. ഉഷ എന്നിവർ സംസാരിച്ചു.