വൈപ്പിൻ: പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പാൽ അളക്കുന്ന പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരകർഷകർ, കറവ തൊഴിലാളികൾ, ജീവനക്കാർ, സംഭരണ വിതരണ തൊഴിലാളികൾ എന്നിവർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷതനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രാധിക സതീഷ്, സംഘം വൈസ് പ്രസിഡന്റ് പി.പി. മനോഹരൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവർ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങൾ, കർഷകർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.