benjamin
ബെഞ്ചമിൻ

കൊച്ചി: എറണാകുളം എം.ജി റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് മുന്നിൽ ചാടി ജീവനൊടുക്കിയത് മണിപ്പൂർ സേനാപതി പുരുംഖുല്ലേൻ സ്വദേശി ബെഞ്ചമിനാണെന്ന് (38) തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോയ ബസിന് മുന്നിലേക്കാണ് ചാടിയത്.

എം.ജി റോഡിൽ ശ്രീകണ്ഠത്ത് ഇടറോഡ് തുടങ്ങുന്നതിന് സമീപം നടന്ന അപകടത്തിന്റെ സി.സി ടിവി ദൃശ്യം പരിശോധിച്ച സൗത്ത്പൊലീസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. കൊവിഡ് വ്യാപനകാലത്ത് കൊച്ചിയിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു. പിന്നീട് മണിപ്പൂരിലേക്ക് പോയ ബെഞ്ചമിൻ ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. പനമ്പള്ളിനഗറിൽ പ്രവർത്തനം തുടങ്ങുന്ന കോഫിഷോപ്പിൽ ജോലിക്ക് ചേരാനിരുന്നതാണ്. നാട്ടിൽ പലതവണ ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ട്. ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വിമാനമാർഗം മണിപ്പൂരിലെത്തിക്കും.