അങ്കമാലി: തുറവൂർ കുമരക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ഷഷ്ഠി വെള്ളിയാഴ്ച വിശേഷാൽ പൂജകളോടെ നടക്കും. രാവിലെ 5.30ന് അഭിഷേകം,​ 7.30 ന് ഉഷപൂജ,​ 10.30 ന് അഷ്ടാഭിഷേകം,​ 11 ന് ഉച്ചപൂജ,​ 11.30 ന് പ്രസാദ ഊട്ട് എന്നിവ നടക്കും. ഷഷ്ഠി ഊട്ട് വഴിപാടായി നടത്തുന്നതിന് 2000 രൂപയാണ്. വഴിപാട് നടത്തുവാൻ താൽപര്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.