ആലുവ: തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് ആരംഭിച്ച സഹകരണ ഓണച്ചന്ത പ്രസിഡന്റ് കെ.കെ. ജമാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എൻ. മനോഹരൻ, അക്സർ മുട്ടം, ടി.ഐ. മുഹമ്മദ്, ശാന്താ ഉണ്ണിക്കൃഷ്ണൻ, അലി കരിപ്പായി, ജോസ് ദാസ്, ഷാഫി മുട്ടം, സെക്രട്ടറി മഞ്ജു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. 13 ഇനം ഭക്ഷണ വസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കും.