nasif
നാസിഫ്

കൊച്ചി: വില്പനയ്ക്ക് കരുതിയ 1.096 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. അരൂക്കുറ്റി നദുവത്ത്നഗർ വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ നിഥിൻ അമ്പാടി (28), അരൂക്കുറ്റി നണ്ടാനത്തുപറമ്പ് വീട്ടിൽ എൻ.എ. നാസിഫ് (30) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. വെണ്ണല പുതിയറോഡ് ഭാഗത്ത് പ്രതികൾ താമസിക്കുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് കസ്റ്റഡിയിലെടുത്തത്.

nithin
നിഥിൻ

കഞ്ചാവ് തൂക്കാനുള്ള ഇലക്ട്രോണിക് യന്ത്രവും കഞ്ചാവ് പുകയ്ക്കാൻ ഉപയോഗിക്കുന്ന ബോംഗും പിടിച്ചെടുത്തു. നിഥിൻ അമ്പാടിയെ ഒരുമാസംമുമ്പ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലാണ്. പാലാരിവട്ടം പൊലീസ് കേസെടുത്തു.