കോലഞ്ചേരി: കർഷക കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസംഗമം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ സീതി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു മുഖ്യ അതിഥിയായി. ഡി.സി.സി സെക്രട്ടറി കെ.പി. തങ്കപ്പൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പോൾസൺ പോൾ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൻ. മോഹനൻ, മനോജ് കാരക്കാട്ട്, ജയ്‌സൽ ജബ്ബാർ, ഗീവർഗീസ് ബാബു, എം.എം. ലത്തീഫ്, സജിത പ്രദീപ്, ഷാനിഫ ബാബു, സി.എച്ച്. നവാസ് എന്നിവർ സംസാരിച്ചു.