ആലുവ: ഐ.എൻ.ടി.യു.സി കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ നിൽപ്പ് ധർണ്ണ ഡി.സി.സി അംഗം വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ദീപു എരമം അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അഷറഫ് കണ്ടമംഗലം, സനോജ് മോഹൻ, നാസർ എടയാർ, നന്മദാസ്, ജലീൽ, ശ്രീരാജ്, ഷമീന ഷൗക്കത്ത്, ബിന്ദു ശ്യം, ലില്ലി സെബാസ്റ്റ്യൻ, ഷൈല ദീപു, ഒ.കെ. സലാം എന്നിവർ സംസാരിച്ചു.