കൊച്ചി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം പടമുഗൾ യൂണിറ്റ് വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ ഉദ്ഘാടനം ചെയ്തു. വനിതപസംഘൂ യൂണിയൻ സെക്രട്ടറി വിദ്യ സുധീഷ് അദ്ധ്യക്ഷയായി. പടമുഗൾ ശാഖാ പ്രസിഡന്റ് പി.പി. പങ്കജാഷൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ മുൻ പ്രസിഡന്റ് കെ.കെ. നാരായണൻ സംഘടനാ സന്ദേശം നൽകി. വനിതാസംഘം യൂണിറ്റ് സെക്രട്ടറി ജയ ജയപ്രകാശ് വാർഷിക പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി സുനിജി രവീന്ദ്രൻ (പ്രസിഡന്റ്), ഷൈനി പ്രകാശൻ (വൈസ് പ്രസിഡന്റ്), ഗിരിജ ശ്യാമളൻ (സെക്രട്ടറി), രജനി ഷാജി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.