മട്ടാഞ്ചേരി: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. വാഹനം 29, 30 തീയതികളിൽ ഇനിപ്പറയുന്ന സ്ഥലങ്ങളിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. നാളെ ഗോശ്രീ പാലം 9. 30, ഹൈക്കോടതി ജംഗ്ഷൻ തെക്കുഭാഗം 11, കുണ്ടന്നൂർ കനാൽറോഡ് 12, കണ്ണങ്ങാട്ട് പാലം 2.15, നെട്ടൂർ വടക്കുംഭാഗം 3.45, ഇടക്കൊച്ചി വി.എ.ടി തെക്കുഭാഗം വൈകിട്ട് 5ന്. ശനിയാഴ്ച ചെല്ലാനം ഗൊണ്ടുപറമ്പ് ജംഗ്ഷൻ 9.30, മറുവാക്കാട് 11.30, പുത്തൻതോട് ഭാഗം (കണ്ണമാലി തെക്ക്), 1.30, പട്ടാളം മാർക്കറ്റ് (ഫോർട്ടുകൊച്ചി പടിഞ്ഞാറുഭാഗം) 3.30, കുന്നുംപുറം മാർക്കറ്റ് (ഫോർട്ടുകൊച്ചി തെക്കുംഭാഗം) 5.30.