ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ സംഘടിപ്പിച്ച ഫ്രഷേഴ്‌സ് ഡേ 'ലിയൊറ 2025' കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അഡ്വ. ഇസ്മായിൽഖാൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ട്രഷറർ എം.ജെ. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ വി.എം. ലഗീഷ്, സ്റ്റുഡന്റസ് കോർഡിനേറ്റർ എം.എസ്. മുഹമ്മദ് അനസ്, ഫ്രഷേഴ്‌സ് ഡേ ജനറൽ കൺവീനർ കെ.എ. മാജിത ബീഗം, കെ.എസ്. മുഹമ്മദ് സുഹൈൽ എന്നിവർ സംസാരിച്ചു.