കൊച്ചി: ഗോശ്രീപാലത്തിൽ നിന്ന് കൊച്ചി കായലിൽ ചാടിയ ആളെ കാണാതായി. ഇന്നലെ രാവിലെ പത്തരയോടെയാണ് ഒന്നാംഗോശ്രീപാലത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് ഒരാൾ കായലിൽ ചാടിയത്. ഇതുവഴി പോയ കാർ യാത്രക്കാരനാണ് അഗ്നിശമനസേനയെ അറിയിച്ചത്. ഇയാൾ ചാത്യാത്ത് ഭാഗത്തുനിന്ന് നടന്നുവന്ന് കൈവരിയിൽ കയറിയിരുന്നശേഷം പാലത്തിന്റെ തെക്ക് ഭാഗത്തേക്ക് ചാടുകയായിരുന്നു. സ്കൂബസംഘവും കോസ്റ്റൽ പൊലീസും വൈകിട്ട് 4.30വരെ തെരച്ചിൽ നടത്തി. മുളവുകാട് പൊലീസ് കേസെടുത്തു.

അതിനിടെ ചാത്യാത്തുഭാഗത്തെ വീട്ടിൽനിന്ന് ഇന്നലെ രാവിലെ 65 കാരനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തതായി മുളവുകാട് പൊലീസ് അറിയിച്ചു.