തെക്കൻപറവൂർ: ശ്രീനാരായണപുരം ശ്രീവേണുഗോപാല ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഇന്ന് പുലർച്ചെ 4.15ന് നിർമ്മാല്യദർശനം, 5ന് അഭിഷേകം, 6ന് ഉഷ:പൂജ, 6.30ന് 108 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30ന് ഗണപതി ഭഗവാന് കലശാഭിഷേകം 9.30ന് ഉച്ചപ്പൂജ, ചൂണ്ടൽ നിവേദ്യം എന്നിവ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി മുരളീധരൻ ശാന്തി മുഖ്യകാർമ്മികനാകും.