കൊച്ചി: സഞ്ചാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യവസായമന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. രാവിലെ 10.30 ന് കളമശേരി മുനിസിപ്പൽ ഓഫീസിന് മുന്നിൽനിന്ന് പ്രകടനം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
കഴിഞ്ഞ ഒമ്പതുവർഷം ജനങ്ങളെ പൊറുതിമുട്ടിച്ച സർക്കാരിനെതിരെ ജനരോഷം ഉയരുകയാണ്. തകരുന്ന നാഷണൽ ഹൈവേയും കുഴികളായി രൂപപ്പെടുന്ന പി.ഡബ്ല്യു.ഡി റോഡുകളും പണമില്ലാതെ പണിയാൻ കഴിയാത്ത പഞ്ചായത്ത് റോഡുകളും മാത്രമാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനസമയങ്ങളിൽ ഗോശ്രീ പാലങ്ങളിലെ മണിക്കൂറുകൾ എടുക്കുന്ന ബ്ലോക്കുകളും അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ടൗണുകളിലെയും, ആലുവ, കളമശേരി, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെ ബ്ലോക്കുകളും സമാനതകൾ ഇല്ലാത്ത ദുരനുഭവമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.