പെരുമ്പാവൂർ: കുട്ടികൾക്ക് ശരീര സുരക്ഷയെക്കുറിച്ചും മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഉള്ള പരിധികളെക്കുറിച്ചും പഠിപ്പിക്കുന്നതിനായി കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിൽ "ബാഡ് ടച്ച് ഗുഡ് ടച്ച് കാമ്പയിൻ" ആരംഭിച്ചു. അനുചിതമായ സ്പർശം തിരിച്ചറിയാനും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മാനേജർ തോമസ് പോൾ റമ്പാൻ, പ്രിൻസിപ്പൽ ബിജി വി. ജോൺ, പ്രസന്നകുമാരി പി, റിയ വർഗീസ്, മഞ്ജു പി.ടി എന്നിവർ സംസാരിച്ചു.