p-b-sujith
പി.ബി. സുജിത്ത്

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം ജില്ലയെ മൂന്ന് ജില്ലകളാക്കി വിഭജിച്ചു. പ്രവർത്തനം കാര്യക്ഷമമാക്കാനായി ബി.ജെ.പി മാതൃകയാണ് എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഇക്കാര്യത്തിൽ അവലംബിച്ചത്. സിറ്റി, ഈസ്റ്റ്, നോർത്ത് എങ്ങിനെയാണ് പുതിയ ജില്ലാ കമ്മിറ്റികൾ.

• പി.ബി. സുജിത്ത്

സിറ്റി ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.ബി. സുജിത്ത് പള്ളുരുത്തി സ്വദേശിയാണ്. ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന സുജിത്ത് അഞ്ച് വർഷം മുമ്പ് ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ബി.ഡി.ജെ.എസിൽ ചേർന്നത്. നിലവിൽ ബി.ഡി.ജെ.എസ്. ജില്ലാ ജനറൽ സെക്രട്ടറിയും കൊച്ചി മണ്ഡലം പ്രസിഡന്റുമായിരുന്നു. കർഷകമോർച്ച ജില്ലാ പ്രസിഡന്റും ബി.ജെ.പി. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി. യോഗം കോണം കിഴക്ക് ശാഖാ സെക്രട്ടറിയാണ്.

• സത്യൻ ചേരിക്കവാഴയിൽ

ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സത്യൻ ചേരിക്കവാഴയിൽ 24 വർഷമായി എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറിയാണ്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മെമ്പറായും പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായും, കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ പിറവം അസംബ്ളി മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിച്ചു. കൂത്താട്ടുകുളം മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു.

• എം.പി. ബിനു

നോർത്ത് ജില്ലാ പ്രസിഡന്റ് എം.പി. ബിനു പറവൂർ നീണ്ടൂർ സ്വദേശിയാണ്. ബി.ഡി.ജെ.എസ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റും എൻ.ഡി.എ കൺവീനറും ജില്ലാ വൈസ് പ്രസിഡന്റമാണ്. 15 വർഷമായി എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗമാണ്. പറവൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ, നീണ്ടൂർ ശാഖാ വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. യോഗം ഇൻസ്പെക്ടിംഗ് ഓഫീസറായും പ്രവർത്തിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പറവൂർ വടക്കേക്കര സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്കും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.