തൃപ്പൂണിത്തുറ: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. നഗരത്തിലെ സൂപ്പർമാർക്കറ്റ് ഉടമ കൂടിയായ ടി.യു. സുമേഷ്‌കുമാറിനെതിരെയാണ് കോടതി നിർദ്ദേശപ്രകാരം പ്രതിചേർത്ത് കേസെടുത്തത്. ഹിൽപാലസ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഇല്ലാത്തതിനാൽ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ യുവതി സൂപ്പർമാർക്കറ്റിലെത്തി പ്രശ്നം ഉണ്ടാക്കിയതിന് ഇവർക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്ന് ഹിൽപാലസ് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് സുമേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.