കൊച്ചി: വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ ഭാരവാഹികളായി ഡോ. ബി. രാധാകൃഷ്ണൻ (ചെയർമാൻ), കെ.കെ. വേണു (വൈസ് ചെയർമാൻ), ടി.പി. സജീവൻ, (ജനറൽ കൺവീനർ), വിഷ്ണുഹരി (ഓർഗനൈസിംഗ് കൺവീനർ), കെ.എം. രഘു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം എറണാകുളം അദ്ധ്യാപക ഭവനിൽ വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ ദേശീയകമ്മിറ്റി അംഗം വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. ബി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.