മൂവാറ്റുപുഴ : വെള്ളാരം കല്ല് ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ ആർട്സ് ഡേ നടത്തി. ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റും ഷോർട്ട് ഫിലിം താരവുമായ റെബി ജോസ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജ്യോതി അദ്ധ്യക്ഷത വഹിച്ചു. മാനേജർ സാലസ് കല്ലുപുര മുഖ്യപ്രഭാഷണം നടത്തി. സബീന പി.എ, റംസിമോൾ സി.കെ, സിബി മാനുവൽ, നിതിൻ സുകു, റാം മാധവ്, ഹന്ന മരിയ പോൾ തുടങ്ങിയവർ സംസാരിച്ചു.