കോതമംഗലം: പൈങ്ങോട്ടൂരിൽ സ്കൂളിന് സമീപം കാർ ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വണ്ണപ്പുറം കാരാക്കുടിയിൽ ബിൻസിന്റെ മകൻ അൽബിനാണ് (9) പരിക്കേറ്റത്. അൽബിൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്കാണ് സംഭവം. സ്കൂളിൽ നിന്ന് കടയിലെത്തിയ ശേഷം റോഡിലേക്കിറങ്ങുമ്പോഴാണ് കുട്ടിയെ കാറിടിച്ചത്.