മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫ് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നഗരസഭ ഓഫീസിലേയ്ക്ക് മാർച്ചും കുറ്റപത്ര സമർപ്പണവും നടത്തും. രാവിലെ പത്തിന് ടി .ബി ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മാർച്ച് നഗരസഭ ഓഫീസിൽ മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമരം സി.പി. എം ജില്ലാ സെക്രട്ടറി എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മ മൂലം വികസന പ്രവർത്തനം നടക്കുന്നില്ല,​നഗരസഭയിലെ റോഡുകൾ തകർന്നത് സഞ്ചാരയോഗ്യമാക്കിയില്ല തുടങ്ങിയ യു.ഡി.എഫ് കൗൺസിലിന്റെ കെടുകാര്യസ്ഥതക്കെതിരെയാണ് സമരം.