കൊച്ചി: വെൽകെയർ ഗ്രൂപ്പിന്റെ അത്യാധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വൈറ്റിലയിൽ പ്രവർത്തനമാരംഭിക്കും. രണ്ട് ഏക്കറിൽ 350 ബെഡുകളിലായാണ് വെൽകെയർ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി. 100ലധികം ഡോക്ടർമാരും 1,000ലധികം ജീവനക്കാരുമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 30ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ വെൽകെയർ ഗ്രൂപ്പ് ചെയർമാൻ പി.എം. സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ്, സഹകരണ മന്ത്രി വി.എൻ. വാസവൻ എന്നിവർ വിവിധ വകുപ്പുകളുടെ ഉദ്ഘാടനം നിർവഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. കൃഷി മന്ത്രി പി. പ്രസാദ്, മുൻ മന്ത്രി ഇ.പി. ജയരാജൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ തുടങ്ങിയവർ സംബന്ധിക്കും.