മട്ടാഞ്ചേരി: കൊച്ചിയിലെ റബർ വ്യാപാരി പറവാനമുക്ക് എ.എം. ക്രോസ്സ് റോഡ് സരോവരത്തിൽ ആർ. ദിനേശ് കമ്മത്ത് (66) നിര്യാതനായി. വി.ജി. എന്റർപ്രൈസസ് ഉടമ, കോൺഗ്രസ് മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്റ്റേറ്റ്സ് ക്ലബ്ബ് സെക്രട്ടറി, റബ്ബർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹി, വെറ്ററൻസ് ഫുട്ബോൾ ടീം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: ജയന്തി. മക്കൾ: ദേവദത്ത്, ജയപ്രഭ, മരുമക്കൾ: മീര, മഞ്ജുനാഥ പൈ.