das

കൊച്ചി: കുറഞ്ഞ ചെലവിൽ വീട് നിർമ്മിച്ച് നൽകുമെന്ന് വിശ്വസിപ്പിച്ച് കണ്ണമാലി സ്വദേശിയിൽ നിന്ന് ആദ്യ ഗഡുവായി 5.40 ലക്ഷം രൂപ വാങ്ങി വീടിന്റെ അടിത്തറ മാത്രം നിർമ്മിച്ച ശേഷം മുങ്ങിയ പ്രതി അറസ്റ്റിൽ. ഡി ഫോർ ഡി സ്ഥാപന ഉടമ പാലക്കാട് മംഗലം പരുദൂർ ചോലക്കാട് വീട്ടിൽ കൃഷ്ണദാസാണ് (36) കണ്ണമാലി പൊലീസിന്റെ പിടിയിലായത്. 2024 ലായിരുന്നു സംഭവം. പാലക്കാട് ഓങ്ങല്ലൂർ ജംഗ്ഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.