കളമശേരി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാ വശ്യപ്പെട്ട് ബി.ജെ.പി കളമശേരി വെസ്റ്റ് ഏരിയ പ്രസിഡന്റ് എം.ആർ. രമ്യയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി. മേഖല വൈസ് പ്രസിഡന്റ് എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.ആർ. ബാബു, മണ്ഡലം വൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ അനിൽകുമാർ, നേതാക്കളായ എൻ.പി. ശ്രീകുമാർ, വി.എൻ. വാസുദേവൻ, വി. പി. സാബു, ലാലുരാജ്, ജിത്തു, വേണുഗോപാൽ, കെ.ജി. രതീഷ് എന്നിവർ നേതൃത്വം നൽകി.