krishi-

പറവൂർ: കാർഷിക സാങ്കേതിക വിദ്യാദിനത്തിൽ കൃഷിയെ അടുത്തറിയാൻ വടക്കേക്കര ഗവ. മുഹമ്മദൻ എൽ.പി സ്കൂളിലെ കുട്ടികൾ ജനകീയ കർഷകൻ പ്രൊഫ. തുണ്ടത്തിൽ രമേശന്റെ കൃഷിയിടത്തിൽ സന്ദർശനം നടത്തി. ഡ്രിപ്പ് ഇറിഗേഷൻ, ജൈവ കീടനാശിനികൾ തുടങ്ങിയ കാർഷിക രംഗത്ത് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെപ്പറ്റി പ്രൊഫ. തുണ്ടത്തിൽ രമേശൻ കുട്ടികളോട് സംവദിച്ചു. ഹെഡ്മിസ്ട്രസ് എൻ.കെ. മഹേശ്വരി, സ്കൂൾ ലീഡർ കെ.എസ്. ആരാധ്യ എന്നിവർ ചേർന്ന് പ്രൊഫ. തുണ്ടത്തിൽ രമേശനെ ആദരിച്ചു. എസ്.എം.സി ചെയർമാൻ ഇ.എം. നായിബ്, ടി.ബി. സന്ദീപ്, റീതു ബാബു എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.