kunjithi-scb

പറവൂർ: കുഞ്ഞിത്തൈ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണ വിപണി അസി. രജിസ്ട്രാർ എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോർജ് തച്ചിലത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എം. ശ്യാംലാൽ, മുൻ പ്രസിഡന്റ് ടി.കെ. ബാബു, ബാങ്ക് സെക്രട്ടറി അനിൽ ഏലിയാസ്, ഭരണസമിതി അംഗങ്ങളായ ലെനിൻ കലാധരൻ, പി.ഡി. സലീം, മെൽബിൻ റോച്ച, ഇന്ദിര, സരിത, ജ്യോതി രാജേഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ എ.എച്ച്. നയന, അക്ഷയ് സുരേഷ് എന്നിവരെ ആദരിച്ചു.