school-

പറവൂർ: നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷവും ആർട്സ് ആൻഡ് കൾച്ചറൽ പ്രോഗ്രാമും പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മെയ്തീൻ നൈന അദ്ധ്യക്ഷനായി. കസ്റ്റംസ് സൂപ്രണ്ടും ഇന്റർനാഷണൽ വോളിബാൾ താരവുമായ എസ്.എ. മധു മുഖ്യാതിഥിയായി. ട്രസ്റ്റ്‌ സെക്രട്ടറി ടി.എ. ശിവശങ്കരൻ, സ്കൂൾ മാനേജർ കെ.കെ. ഷാജി, പി.ടി.എ. പ്രസിഡന്റ്‌ രാജേഷ് പുക്കാടൻ, പ്രിൻസിപ്പൽ കെ. രഹ്ന, പി.ആർ.ഒ ജയശ്രീ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാമത്സരങ്ങളും നടന്നു.